ഇന്ന് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ നാൽപതാം പിറന്നാളാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. എന്നാൽ ഈ ആശംസകളിൽ ശ്രദ്ധ നേടിയ ആശംസ എന്ന് പറയുന്നത് ഭർത്താവ് വിഘ്‌നേഷ് ശിവൻ പങ്കുവച്ചതാണ്.
‘നിന്നോടുള്ള എന്റെ ബഹുമാനം, എനിക്ക് നിന്നോടുള്ള സ്‌നേഹത്തേക്കാൾ ദശലക്ഷം മടങ്ങ് കൂടുതലാണ്. നീ എന്റെ തങ്കമാണ്’എന്നാണ് വിഘ്‌നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. ഐ ലവ് യൂ എന്നാണ് നയൻസ് മറുപടിയായി നൽകിയത്.
2015ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് വിഘ്‌നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. 2022ൽ ആയിരുന്നു വിഘ്‌നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്. അതും നയൻസിന്റെ പിറന്നാൾ ദിനത്തിൽ .
Discussion about this post