എറണാകുളം: നടന്‍ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ നിര്‍ദേശിച്ചു ഹൈക്കോടതി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. ജസ്റ്റിസ് ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്.
ജൂനിയർ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്. കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി.
Discussion about this post