വിദേശത്ത് ജോലി തേടുകയാണെങ്കിൽ ദാ നിങ്ങൾക്കൊരു സുവർമാവസരം ഒരുങ്ങിയിരിക്കുകയാണ്. ജപ്പാനിലേക്കുള്ള തൊഴിൽ റിക്രൂട്ടാമെന്റുമായി കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് എത്തിയിരിക്കുകയാണ്. സെമികണ്ടക്ടടർ എഞ്ചിനീയർ,ഓട്ടോ മൊബൈൽ സർവ്വീസ് ആൻഡ് കസ്റ്റമർ സപ്പോർട്ട്,ഓട്ടോമോട്ടീവ് ടെക്‌നീഷ്യൻ,കെയർ ഗിവേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് ഓഡെപെക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സെമികണ്ടക്ടർ എഞ്ചിനീയർ വിഭാഗത്തിലേക്ക് 30 ഒഴിവുകളാണുള്ളത്. പരമാവധി പ്രായപരിധി 35 വയസ്. മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, മെറ്റീരിയൽസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ അനുബന്ധ എഞ്ചിനീയറിംഗ് മേഖലകളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 212000 ജാപ്പനീസ് യെൻ ആണ് ശമ്പളം. അതായത് 1.15 ലക്ഷം ഇന്ത്യൻ രൂപ.
ആകെ 20 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. യോഗ്യത:ഇന്ത്യയിലോ ആഗോളതലത്തിലോ ഉള്ള ഒരു അംഗീകൃത കോളേജിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ ഓട്ടോമൊബൈൽ മെയിന്റനൻസിൽ ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം.മെക്കാനിക്കൽ എഞ്ചിനീയറിംഗ്, പ്രിസിഷൻ മെഷിനറി, കൺസ്ട്രക്ഷൻ മെഷിനറി, മെക്കാനിക്കൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് മെയിന്റനൻസ് എന്നിവയിൽ നിന്ന എഞ്ചിനീയറിങ് ബിരുദം. ശമ്പളം 200000 ജാപ്പനീസ് യെൻ.
ഓട്ടോമോട്ടീവ് ടെക്‌നീഷ്യൻ വിഭാഗത്തിൽ 25 തൊഴിലാളികളെയാണ് റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കാനുദ്ദേശിക്കുന്നത്. യോഗ്യത:ഇന്ത്യയിലോ ആഗോളതലത്തിലോ ഉള്ള ഒരു അംഗീകൃത കോളേജിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ ഓട്ടോമൊബൈൽ മെയിന്റനൻസിൽ ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, പ്രിസിഷൻ മെഷിനറി, കൺസ്ട്രക്ഷൻ മെഷിനറി, മെക്കാനിക്കൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് മെയിന്റനൻസ് എന്നിവയിൽ നിന്ന് ബിരുദം / എഞ്ചിനീയർ. ഓട്ടോമോട്ടീവ് രംഗത്ത് പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 205000 ജാപ്പനീസ് യെൻ
Discussion about this post