വീട് വൃത്തിയാക്കുമ്പോൾ ഏറെ ശ്രമകരമായ ഒന്നാണ് മാറാല അടിയ്ക്കുക എന്നത്. മേൽക്കൂരയുടെ ഭാഗങ്ങളിൽ ആണ് പ്രധാനമായും മാറാല ഉണ്ടാകുക. ദീർഘനേരം തല ഉയർത്തി നിന്ന് ഇത് വൃത്തിയാക്കുക എന്നതുകൊണ്ടാണ് മാറാല വൃത്തിയാക്കൽ കഠിനമായ പണിയായി തോന്നുന്നത്. ഇനി മടിപിടിച്ച് വൃത്തിയാക്കാതെ ഇരുന്നാലോ. വീടിന്റെ അവസ്ഥ ശോചനീയമാകും.
എട്ടുകാലികളാണ് വീടുകളിൽ മാറാല തീർക്കുന്നത്. വൃത്തിയാക്കി നിമിഷങ്ങൾക്കുള്ളിൽ തന്നെ എട്ടുകാലികൾ വല തീർക്കാറുണ്ട് എന്നതാണ് വാസ്തവം. ഇവയെ പൂർണമായി ഇല്ലാതാക്കുക എന്നതും പ്രയാസകരമാണ്. എന്നാൽ ഈ സൂത്രം പ്രയോഗിച്ചാൽ ഈ തലവേദന ഒഴിവാക്കാം.
ഇതിനായി ഒരു പാത്രത്തിൽ അൽപ്പം ചൂട് വെള്ളം എടുക്കുക. ശേഷം ഇതിലേക്ക് അൽപ്പം പെയിൻബാം ഇട്ട് കൊടുക്കാം. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ അളവിൽ വിനാഗിരി ചേർത്ത് കൊടുക്കാം. ഇത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഇട്ട്‌കൊടുക്കാം. ഇത് നന്നായി ഇളക്കിയെടുക്കുക. ശേഷം ഒരു തുണി എടുത്ത് ഇതിൽ മുക്കി സ്ഥിരം മാറാല ഉണ്ടാകാറുള്ള സ്ഥലങ്ങളിൽ തുടച്ചെടുക്കാം.
Discussion about this post