എറണാകുളം: സ്വർണം പോലെ കുതിച്ചുയർന്ന് നാളികേരത്തിന്റെ വിലയും. വിപണിയിൽ നാളികേരത്തിന്റെ വില സർവ്വകാല റെക്കോർഡിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മദ്ധ്യകേരളത്തിൽ കിലോയ്ക്ക 81 രൂപയാണ് തേങ്ങയുടെ വില. വില വർദ്ധിക്കുന്ന സാഹചര്യത്തിൽ വലിയ സന്തോഷത്തിലാണ് കർഷകർ.
മൂവാറ്റുപുഴ പണ്ടപ്പിള്ളി വിപണിയിൽ ആണ് തേങ്ങ കിലോയ്ക്ക് 81 രൂപയായി ലേലം ഉറപ്പിച്ചത്. പ്രധാന വിപണിയിൽ തേങ്ങയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതിന് പുറമേ വെളിച്ചെണ്ണയുടെ വില ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ ഉയരുന്നുമുണ്ട്. ഇതെല്ലാമാണ് തേങ്ങയുടെ വില വർദ്ധിക്കാൻ കാരണം. വെളിച്ചെണ്ണയുടെ വില വർദ്ധിച്ചതോടെ ഇപ്പോൾ കൊപ്രയ്ക്കാണ് ഡിമാൻഡ്.
ശബരിമല സീസണും തേങ്ങയുടെ വില കേരളത്തിൽ ഉയരാൻ ഇടയാക്കിയിട്ടുണ്ട്. സീസൺ ആരംഭിച്ചതോടെ പച്ചത്തേങ്ങയ്ക്ക് ആവശ്യകത ഉയർന്നിട്ടുണ്ട്. ചെറുകിട മാർക്കറ്റുകളിൽ വേഗത്തിൽ തേങ്ങ വിറ്റു പോകുന്നുണ്ട്. ഇതും തേങ്ങയുടെ വില കൂടാൻ കാരണം ആണ്.
Discussion about this post