കോഴിക്കോട്: യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നാദാപുരം
കോടഞ്ചേരിയിൽ ആണ് സംഭവം. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
അമ്മ പുറത്ത് പോയി മടങ്ങി എത്തിയപ്പോഴാണ് ആരതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ആരതി. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post