വയനാട്: ജില്ലയിൽ ഇന്ന് ഹർത്താൽ. എൽഡിഎഫും, യുഡിഎഫുമാണ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറ് മണിവരെ തുടരും. ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരു മുന്നണികളും ജനങ്ങളോട് ആരംഭിച്ചു.
ചൂരൽമല- മുണ്ടക്കൈ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വീഴ്ചയുണ്ടായി എന്ന് ആരോപിച്ചാണ് യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം എന്നാണ് എൽഡിഎഫിന്റെ ആവശ്യം. ഹർത്താലിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും മുന്നണികൾ നടത്തും.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നീ മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. ലക്കിടിയിൽ വാഹനങ്ങൾ തടഞ്ഞുതുടങ്ങിയിട്ടുണ്ട്. കൽപ്പറ്റയിൽ വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകളും നടത്തുന്നുണ്ട്. ഇത് വൈകുന്നേരം വരെ തുടരും എന്ന് കെഎസ്ആർടിസി അറിയിച്ചു. അവശ്യസർവ്വീസുകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിൽ കടകളും മറ്റ് സ്ഥാപങ്ങളും വൈകീട്ട് വരെ അടച്ചിടും. ആരും കടകൾ തുറക്കരുത് എന്ന് കഴിഞ്ഞ ദിവസം മുന്നണികൾ അഭ്യർത്ഥിച്ചിരുന്നു. പാൽ, പത്രം എന്നിവയെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post