കഴിഞ്ഞ ദിവസമാണ് നടി നയൻതാരയെ കുറിച്ചുള്ള ഡോക്യൂമെന്ററി ഒടിടിയിൽ എത്തിയത്. സിനിമ എന്നതിലേക്ക് താരം എത്തിയത് എങ്ങനെയാണ് എന്നുള്ളതെല്ലാം ഡോക്യൂമെന്ററിയിൽ വ്യക്തമായി പറയുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മനസ്സിനക്കരയിലൂടെയായിരുന്നു നയൻതാരയുടെ സിനിമാ ലോകത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യം നയൻതാര സിനിമാ രംഗത്തേയ്ക്ക് വരാൻ തയ്യാറായിരുന്നില്ലെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ
മനസ്സിനക്കരെ എന്ന സിനിമ ഷീലയുടെ തിരിച്ചുവരവാണ് ഹൈലൈറ്റ് ചെയ്തത്. അതിനാൽ ജയറാമിന്റെ നായിക പുതുമുഖമാകാമെന്ന് ഞങ്ങൾ ആലോചിച്ചു. അങ്ങനെയിരിക്കെ ഒരു മാസിക കാണുന്നു. അതിലെ പരസ്യത്തിൽ ശലഭ സുന്ദരിയെ പോലെ പെൺകുട്ടി. ആത്മവിശ്വാസം തോന്നുന്ന ഒരു പെൺകുട്ടി. അതിനു മുമ്പ അവരെ കണ്ടിട്ടില്ല. ഞാൻ മാസികയുടെ എഡിറ്ററെ വിളിച്ചു.
തിരുവല്ലയിലെ പെൺകുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ ആദ്യമായി നയൻതാരയെ വിളിക്കുകയാണ് ചെയ്യുന്നത്. ഡയാനയെന്നായിരുന്നു പേര്. ഞാൻ സത്യൻ അന്തിക്കാട് ആണ്, സിനിമയിൽ നടിയാകാൻ താൽപര്യമുണ്ടോ എന്ന് അവരോട് പറയുകയായിരുന്നു ഫോണിൽ. അവർ ഷോക്ക് ആയിപ്പോയി കാണണം. ഞാൻ സാറിനെ അങ്ങോട്ട് വിളിക്കട്ടയെന്ന് പറയുകയായിരുന്നു അവർ. പുലർച്ചെ മൂന്ന് മണിക്ക് കോൾ വന്നു എനിക്ക്. ഞാൻ ഉറക്കത്തിലായിരുന്നു. കുറച്ച് കസിൻസിന് താൻ സിനിമയിൽ വരുന്നതിൽ താൽപര്യമില്ല എന്ന് വ്യക്തമാക്കി നയൻതാര. അപ്പോൾ ഞാൻ പറഞ്ഞു, രണ്ട് തെറ്റാണ് ഡയാന ചെയ്തത്, പുലർച്ചെ എന്നെ മൂന്ന് മണിക്ക് വിളിച്ച് ഉണർത്തി പിന്നെ സിനിമയിലേക്ക് ഇല്ലെന്നും വ്യക്തമാക്കി. ഡയാനയ്ക്ക് നടിയാകുന്നത് ഇഷ്ടമാണോ എന്ന് ചോദിച്ചു ഞാൻ. അതേ എന്നായിരുന്നു അവരുടെ ഉത്തരം. അങ്ങനെയങ്കിൽ സെറ്റിൽ വന്നു നോക്കാൻ പറഞ്ഞു ഞാൻ. ഷൂട്ടിംഗ് കണ്ട ശേഷമാണ് നയൻതാരയും ഭാഗമായത് എന്നും വ്യക്തമാക്കുന്നു സത്യൻ അന്തിക്കാട്.
Discussion about this post