ന്യൂഡൽഹി : ബലാത്സംഗക്കേസിൽ നടന് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടി. നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ജാമ്യം അനുവദിച്ചത് പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്
അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സുപ്രീം കോടതി പറഞ്ഞു. കുടാതെ സിദ്ദിഖ് പാസ്‌പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണെമെന്നും കോടതി അറിയിച്ചു.
Discussion about this post