കോട്ടയം: കൊച്ചി വിട്ട നടൻ ബാല വൈക്കത്ത് താമസം ആരംഭിച്ചതായി വിവരം. ഫോട്ടോഗ്രാഫർ ശാലു പേയാട് ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. ഭാര്യ കോകിലയും ഇവിടെയാണ് ഉള്ളത് എന്നും ശാലു പറഞ്ഞു. ഇന്നലെ ബാല ഒരു വീടിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇത് ബാലയുടെ വീടാണെന്നാണ് വ്യക്തമാകുന്നത്.
വൈക്കത്താണ് ബാലയും കോകിലയും ഇപ്പോൾ ഉള്ളത്. ബാലയുടെ സംവിധാനത്തിൽ ഒരു ചെറിയ സിനിമ വരുന്നുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിനുള്ള സ്‌പേസും ഒരു ചെറിയ വീടുമാ്ണ് ഉള്ളത്. പടം മുഴുവനും ഇവിടെ ആകും ചിത്രീകരിക്കുക. തിരക്കിൽ നിന്നും മാറി കായലിന് സമീപത്താണ് വീടുള്ളത്. മനോഹരമായ വീടാണ് അത്. വീടിന്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ അദ്ദേഹം എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അങ്ങനെ എടുത്ത വീഡിയോ ആണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് എന്നും ശാലു പേയാട് കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പുതിയ വീഡിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിൽ ശാലു പേയാടിനെ ടാഗ് ചെയ്തിരുന്നു. ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരുമെന്നും അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു.
Discussion about this post