ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്ന ആദ്യ ചിത്രത്തില്‍ സുന്ദീപ് കിഷൻ നായകനാകുമെന്ന് റിപ്പോര്‍ട്ട്. ജേസണിന്റ അരങ്ങേറ്റ ചിത്രത്തിന്റെ നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും നിര്‍വഹിക്കുക. തമൻ സംഗീതം നിര്‍വഹിക്കും.
സിനിമയുടെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഡിസംബറിലായിരിക്കും സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന. തമിഴകം കാത്തിരിക്കുന്ന വാര്‍ത്തയാണ് ജേസന്റെ അരങ്ങേറ്റം.
രായനില്‍ സുന്ദീപ് കിഷന്റെ കഥാപാത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായന്റെ വിജയത്താല്‍ സുന്ദീപ് കിഷന് സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മജക്ക എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സുന്ദീപ് കിഷൻ ഇപ്പോള്‍. സംവിധാനം ത്രിനന്ദ റാവുവാണ്.
Discussion about this post