ഒരു താരത്തിന്റെ ഡ്രൈവർ ആയി വന്ന് പിന്നീട് സിനിമ ലോകത്തെ നയിക്കുന്ന ഒരു നായകന്‍ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് മോഹൻലാല്‍ ചിത്രമെന്ന് കേട്ടാല്‍ ചേര്‍ത്തു വായിക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂരിന്റെയും. ഇപ്പോഴിതാ അദ്ദേഹത്തെ ആദ്യമായി കണ്ടത് മുതലുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആയുര്‍വേദ ചികിത്സക്കായി മോഹന്‍ലാല്‍ വന്നപ്പോൾ അന്ന് അദ്ദേഹത്തോടൊപ്പം ഡ്രൈവര്‍ ആയ ആന്റണി പെരുമ്പാവൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്ത് കാര്യവും ലാലിനൊപ്പം നിന്നും ചെയ്തു കൊടുക്കുന്നത് ആന്റണി ആയിരുന്നു. മരുന്നു കഴിപ്പിക്കുന്നതും എഴുന്നേല്‍പ്പിച്ച് ഇരുത്തുന്നതും എല്ലാം ആന്റണി ആയിരുന്നു. കണ്ടോ അണ്ണാ.. സ്വന്തം ഭാര്യ പോലും ഇങ്ങനെയൊക്കെ ചെയ്യുമോ. എന്തൊരു സ്നേഹമാണ് എന്നാണ് അന്ന് മോഹന്‍ലാല്‍ തന്നോട് ആന്റണിയെ കുറിച്ച് ചോദിച്ചത് എന്നും ആലപ്പി അഷ്റഫ് പറയുന്നു.
‘ഓരോ വർഷവും ലാലിന് ആന്റണിയോട് ഉള്ള സ്നേഹവും വിശ്വാസവും കൂടി വന്നു. ലാലിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ആന്റണി ഇടപെടുമായിരുന്നു. അതൊക്കെ ലാലിനും ഇഷ്ടമായിരുന്നു.
ആദ്യ ചിത്രമായ നരസിംഹം വിജയിച്ചതോടെ ആന്റണിയുടെ മുമ്പില്‍ പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു. ഇന്ന് ലാലിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണിയും ഓഡിറ്ററായ സനൽകുമാറും ചേർന്നാണ്. ആന്റണി യെസ് പറഞ്ഞാൽ മാത്രം പോര. ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ ഈ സനൽകുമാറും കൂടി സപ്പോർട്ട് ചെയ്താല്‍ മാത്രമേ അത് നടക്കൂ. അവരുടെ തീരുമാനം അനുസരിച്ചേ ലാൽ മുന്നോട്ടു പോവുകയുള്ളൂ’- ആലപ്പി അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
Discussion about this post