മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകൻ അറസ്റ്റില്‍. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസറാണ് അറസ്റ്റിലായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.
ഇതോടെ രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വണ്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്.
പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.
Discussion about this post