കൊച്ചി; വയനാട്ടിൽ കഴിഞ്ഞ ദിവസം എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥയാണെന്ന് പറഞ്ഞ കോടതി,ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമായ ജയശങ്കരൻ നമ്പ്യാർ, വിഎ ശ്യാം കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹർത്താലിനെ കുറിച്ച് ഡിവിഷൻ ബെഞ്ചിന്റെ നീരീക്ഷണം.
വയനാട്ടിലെ എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായിപ്പോയി. ഹർത്താലിനെ എങ്ങനെയാണ് ന്യായികരിക്കാൻ കഴിയുക?. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനാണ്. ഹർത്താൽ മാത്രമാണോ ഏക സമരമാർഗമെന്നും ഹൈക്കോടതി ചോദിച്ചു.മിന്നൽ ഹർത്താൽ നടത്തില്ലെന്ന പ്രതിപക്ഷകക്ഷിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇനിയും ഹർത്താൽ നടത്തരുതെന്ന് സർക്കാരിനോട് നിർദേശിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷത്തെയും അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post