സിനിമകൾ റിവ്യൂ ചെയ്ത് ഏറെ വൈറലായ താരമാണ് സന്തോഷ് വർക്കിയെന്ന സോഷ്യൽമീഡിയയിലെ ആറാട്ടണ്ണൻ. നിരവധി വിവാദപ്രസ്താവനകളും നടത്തി ഇയാൾ ട്രോളുകൾ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയായ ഹലോ മമ്മിയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് ആറാട്ടണ്ണൻ നടത്തിയ പരാമർശം ചർച്ചയാവുന്നു.
ഐശ്വര്യലക്ഷ്മിയെ സിനിമയിൽ ലിപ്ലോക്ക് ചെയ്യാൻ താത്പര്യമുണ്ടെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നേരത്തെ ഇൻസ്റ്റയിൽ റീലിൽ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വർക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ഈ വീഡിയോക്കൊപ്പം ഇപ്പോൾ മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്. സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഐശ്വര്യയുടെ പിന്നിൽ സന്തോഷ് വർക്കി എത്തുകയും താരത്തെ വിളിക്കുകയുമാണ്. ഐശ്വര്യ തിരിഞ്ഞപ്പോൾ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വർക്കി. എന്നാൽ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിൻവലിച്ച് അവിടെ നിന്നും പോവുകയാണ് വീഡിയോയിൽ.
അതേസമയം സന്തോഷ് വർക്കിയുടെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഞാൻ ഒരു കഥാപാത്രമായിട്ട് വന്നു അണ്ണന്റെ ചെവിക്കല്ലിന് അടിക്കട്ടെ വേദനിക്കില്ലല്ലോ. റിയൽ അല്ലല്ലോ, കഥാപാത്രത്തിനു വേണ്ടി മരിക്കാനും പുള്ളി തയ്യാറാ, ഇവനിക്ക് മിക്കവാറും സിനിമ നടിമാർ എല്ലാരും കൂടി കൊട്ടെഷൻ കൊടുക്കാൻ ചാൻസ് കാണുന്നുണ്ട്, രാത്രി 9 മണിക്ക് അണ്ണന്റെ ലൈവ് ഉണ്ടായിരിക്കും, കരണകുറ്റി നോക്കി ഒരെണ്ണം തരട്ടെ,അങ്ങ് ചെല്ല് നീ ഒരു ഷേക്ക് ഹാൻഡ് അവൾ തന്നില്ല നിനക്ക് പിന്നാ, അതിലും നല്ലത് അവർക്ക് വല്ല മുതലയുടെയും വായിൽ തല വയ്ക്കുന്നത്,എന്നിങ്ങനെയാണ് കമന്റുകൾ.
Discussion about this post