മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ആദ്യ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ എൻഡിഎ തരംഗം. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളിൽ 165 സ്ഥലത്തും എൻഡിഎ സഖ്യം മുന്നിലെത്തി. ഇതോടെ എൻഡിഎ കേവല ഭൂരിപക്ഷം തികച്ചു കഴിഞ്ഞു. ഇന്‍ഡി സഖ്യം 83 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ജാർഖണ്ഡിലും 44 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ ഇവിടെയും എൻഡിഎ കേവല ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. 29 സീറ്റിൽ ആണ് ഇന്‍ഡി മുന്നണി മുന്നില്‍.
മാഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി സഖ്യം അധികാരം തുടരുമെന്ന് തന്നെയാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്. റിപ്പബ്ലിക് ടി.വി – പി മാർക്ക് സർവേ പ്രകാരം 137 മുതല്‍ 157 വരെ വോട്ടുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ജാർഖണ്ഡിലും ജെവിസി, മാട്രിസ്, പീപ്പിള്‍സ് പള്‍സ് സര്‍വെകള്‍ എന്‍ഡിഎ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രവചിച്ചു.
Discussion about this post