പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ പരിഹാസം. ‘പാലക്കാട് വിജയിച്ച ശേഷം നേരെ യുഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത് എന്നാണ് ഫേസ്ബുക്കില്‍ ജ്യോതികുമാർ കുറിച്ചത്. യുഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരം കടുക്കുകയാണ്.
Discussion about this post