രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി നൽകുന്ന ആധാർ കാർഡ് ആണ് ബ്ലൂ ആധാർ. 2018 മുതലാണ് ഇത് നിലവിൽ വന്നത്. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നീല ആധാർ കാർഡ് നടപടികൾ എളുപ്പമാക്കാൻ സഹായിക്കുന്നു.
നീല ആധാറിന്റെ പ്രത്യേകത എന്നത് മുതിർന്നവർക്കുള്ളത് പോലെ ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല എന്നതാണ്. കുട്ടികളുടെ ബയോമെട്രികിന് പകരം മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയാണ് ചെയ്യുക. കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ബയോമെട്രിക് ഡാറ്റ നിർബന്ധമായും നൽകണം. അഞ്ച് വയസ് തികഞ്ഞതിന് ശേഷമാണ് കൈയിലെ പത്ത് വിരലുകളുടെയും ബയോമെട്രിക് രേഖപ്പെടുത്തുക.
ഇത് അപേക്ഷക്കാനുള്ള യോഗ്യത
ജനന സർട്ടിഫിക്കറ്റോ ആശുപത്രി ഡിസ്ചാർജ് സ്ലിപ്പോ നൽകി രക്ഷിതാക്കൾക്ക് അവരുടെ നവജാത ശിശുക്കൾക്കായി ബ്ലൂ ആധാർ കാർഡിന് അപേക്ഷിക്കാം.
നീല ആധാർ കാർഡിന്റെ പ്രാധാന്യം
വിവിധ സർക്കാർ സഹായ പദ്ധതികൾ ആക്സസ് ചെയ്യുന്നതിനും സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന്റെ (EWS) സ്‌കോളർഷിപ്പുകൾ നേടുന്നതിനും നീല ആധാർ കാർഡ് അത്യാവശ്യമാണ്. കൂടാതെ, അഡ്മിഷൻ പ്രക്രിയയിൽ പല സ്‌കൂളുകളും നീല ആധാർ അവതരിപ്പിക്കേണ്ടതുണ്ട്.
മാതാപിതാക്കൾക്ക് നവജാതശിശുക്കൾക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കാം. അത് എങ്ങനെയാണെന്ന് നോക്കാം
* uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷനിലേക്ക് പോവുക.
* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷിതാവിൻറെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
* അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
* നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.
* കേന്ദ്രത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
Discussion about this post