കാറ്റാർ വാഴയ്ക്ക് വൻ ഫാൻസാണ്. ആരോഗ്യത്തിനും ചർമ്മ സംരംക്ഷണത്തിനും ബെസ്റ്റാണ് കറ്റാർ വാഴ. കറ്റാർ വാഴയെ കുറിച്ച് മാത്രമാണ് എല്ലാവരും പറഞ്ഞ് കേട്ടിരിക്കുക. കറ്റാർ വാഴയുടെ പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അത് കഴിക്കാൻ പറ്റുമെന്ന് നിങ്ങൾക്ക് അറിയാമോ.. ? എന്നാൽ പറ്റും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറ്റാർ വാഴയുടെ പൂവ് വെച്ചുള്ള ചമ്മന്തിയാണ് വൈറലാവുന്നത്.
കൺട്രി ഫുഡ് കുക്കിങ് എന്ന തമിഴ് ഇൻസ്റ്റഗ്രാം ചാനലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യം തന്നെ കറ്റാർവാഴയുടെ പൂവ് ഒരു കുട്ടയിലേക്ക് പറിച്ചെടുക്കുന്നു. ഇതൊരു മൺചട്ടിയിൽ ഇട്ട് കഴുകുന്നു, പിന്നീട് വെള്ളം വാർത്തെടുത്ത് മാറ്റിവയ്ക്കുന്നു
ഒരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് മല്ലി, ജീരകം, വെളുത്തുള്ളി, ചുവന്ന മുളക്, കറിവേപ്പില എന്നിവ ഇടുന്നു, അത് ഒന്നു ചൂടാക്കിയ ശേഷം മാറ്റി വെക്കുന്നു. വീണ്ടും ഈ ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കറ്റാർവാഴയുടെ പൂവ്, ചെറിയ ഉള്ളി എന്നിവ ഇട്ടു എണ്ണ ഒഴിച്ച് വഴറ്റുന്നു. ഇതിലേക്ക് കുറച്ച് വാളൻപുളി കൂടി ചേർത്ത് ഇളക്കുന്നു, നേരത്തെ ചൂടാക്കി മാറ്റിവെച്ച ചേരുവകൾ കൂടി ഇതിലേക്ക് ഇട്ടു വഴറ്റുന്നു . ഇത് അമ്മിക്കല്ലിൽ ചേർത്ത് അൽപ്പം ഉപ്പ് വിതറുന്നു. എന്നിട്ട് അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുന്നു. കറ്റാർ വാഴയുടെ ചമ്മന്തി റെഡി.
Discussion about this post