എറണാകുളം: മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതുകൊണ്ട് തന്നെ, പരാതി പിന്‍വലിക്കില്ല. എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ നടി മുന്നോട്ടു വന്നിരുന്നു. പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണ്. ഇതിനെതിരെ പോലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നു. അതാണ് താന്‍ പരാതി പിന്‍വലിക്കാന്‍ കാരണമെന്നും നടി പറഞ്ഞിരുന്നു. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി ആരോപിച്ചിരുന്നു. എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകി. അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.
നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി പരാതി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
Discussion about this post