രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഉണർവ് ലഭിക്കുന്നു…ഇനി ജീവിതം മുഴുവൻ വർണാഭമാകുമെന്നും പുതിയ മനുഷ്യനാവുമെന്നുംതീരുമാനിച്ച് ദിനം തുടങ്ങുന്നു. നമ്മൾ എപ്പോഴെങ്കിലും കടന്നുപോയ സന്ദർഭമായിരിക്കും ഇത്. എന്നാൽ നേരം ഇരുട്ടിവെളുക്കുമ്പോൾ താനൊരു പശുവായി മാറിയെന്നോ കാളയായി മാറിയെന്നോ തോന്നുന്ന അവസ്ഥയെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. വിചിത്രം തന്നെ അല്ലേ… വല്ല ഡിസ്‌നി കഥയുമാണോ എന്ന് ആലോചിച്ചെങ്കിൽ തെറ്റി. ലോകത്തിന്റെ പല കോണുകളിലും ഉള്ള ആളുകൾ ചിന്തിക്കുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കാളയോ പശുവാണെന്ന് ചിന്തിക്കുക മാത്രമല്ല. അതുപോലെ പെരുമാറുകയും ചെയ്യുന്ന അവസ്ഥയാണിത്. ബോൺട്രോപി എന്ന മാനസിക വൈകല്യമാണ് ഇതിന് കാരണം. ഒരു സ്വപ്‌നമായിരിക്കും ഈ രോഗത്തിന്റെ തുടക്കം.
രോഗി, താൻ ഒരു പശു/കാളയായി രൂപാന്തരപ്പെട്ടു എന്ന് വിശ്വസിച്ച് പൂർണ്ണ സസ്യഭുക്കായി മാറുന്നു. പടിപടിയായി പുല്ലിന്റെ മണവും, രുചിയും മറ്റും ഇഷ്ടപ്പെടുന്നു. അവസാന ഘട്ടത്തിൽ നാല് കാലിൽ സഞ്ചരിച്ച് നാൽക്കാലി കൂട്ടങ്ങളുടെ ഇടയിലേക്ക് നാലുകാലിൽ ഇഴഞ്ഞ് ചെന്ന് പുല്ല് കഴിക്കുന്നു. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ രോഗി പശുവിനെ പോലെ അമറുക പോലും ചെയ്യുമത്രേ.ഹിപ്‌നോതെറാപ്പി രോഗികൾക്ക് ആശ്വാസകരമാവാറുണ്ട്. പല കേസുകളും സ്വപ്നത്തിൽ തുടങ്ങി കോമയിൽ അവസാനിക്കുന്നു.
ഈ അടുത്തകാലത്ത് പൊട്ടുമുളച്ചുണ്ടായ രോഗമല്ല ഇതെന്നാണ് ചരിത്ര രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. ബിസി 605-562 കാലഘട്ടത്തിൽ ബാബിലോണിയൽ സാമ്രാജ്യത്തിന്റെ രാജാവായിരുന്ന നെബൂഖദ് നേസർ ഈ രോഗപീഡയിലൂടെ കടന്ന് പോയിരുന്നുവത്രേ. മൃഗങ്ങളെ പോലെ നാലുകാലിൽ നടന്ന രാജാവ് പുല്ല് ഭക്ഷിക്കുകയും വിവേകം നഷ്ടപ്പെട്ട് ഏഴ് വർഷം ജീവിക്കുകയും ആയിരുന്നുവത്രേ.
Discussion about this post