കണ്ണൂർ; വളപ്പണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. അരി മൊത്ത വ്യാപാരം നടത്തുന്ന കെപി അഷറഫിന്റെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരുകോടി രൂപയുമാണ് മോഷ്ടിച്ചത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്.
മന്ന കെസ്ഇബി ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം. വീട്ടിലുള്ളവർ ഈ കഴിഞ്ഞ 19ാം തീയതി വീട് പൂട്ടി മധുരയിലേക്ക് യാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞ് ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്നതായി മനസിലായത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. മൂന്നുപേർ മതിൽചാടി വീടിനുള്ളിൽ കടക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post