എറണാകുളം: ബലാത്സംഗ കേസിൽ നടൻ ബാബു രാജിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു നടന് കോടതി നിർദ്ദേശഷം നൽകിയത്. അതേസമയം നടന് മുൻകൂർ ജാമ്യം നൽകി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലും റിസോർട്ടിലുംവച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ബാബുരാജിനെതിരായ പരാതി. ജൂനിയർ ആർട്ടിസ്റ്റായ നടിയാണ് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇതിൽ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ നടൻ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. 2019 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നടിയുടെ പരാതിയിൽ അടിമാലി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.
പീഡന പരാതി അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബുരാജ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇത് പരിഗണിച്ച കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന് മുൻപാകെ കീഴടങ്ങാൻ നിർദ്ദേശം നൽകിയത്. 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ആണ് നിർദ്ദേശം.
Discussion about this post