എറണാകുളം: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപാട് ആരാധകർ ഉള്ള നടിയാണ് ചിപ്പി. സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ചിപ്പി സീരിയലുകളിലൂടെ തന്നെ അഭിനയ ജീവിതം തുടരുകയാണ്. ഇതിനോടകം തന്നെ നിർമ്മാണ രംഗത്തും മുദ്ര പതിപ്പിയ്ക്കാൻ ചിപ്പിയ്ക്ക് കഴിഞ്ഞു. നിർമ്മാതാവ് എം രഞ്ജിത്താണ് ചിപ്പിയുടെ ഭർത്താവ്. വിവഹശേഷമാണ് ചിപ്പി നിർമ്മാണ രംഗത്തേയ്ക്ക് കടന്നത്. ഇന്ന് നിരവധി ഹിറ്റ് സീരിയലുകളുടെ നിർമ്മാതാക്കളാണ് ചിപ്പിയും രഞ്ജിത്തും.
2001 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മലയാള സിനിമാ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇരുവരുടെയും. ദിലീപും ദിവ്യ ഉണ്ണിയും ഒന്നിച്ച് അഭിനയിച്ച കല്യാണ സൗഗന്ധികം എന്ന സിനിമയുടെ സെറ്റിൽവച്ചാണ് രഞ്ജിത്തും ചിപ്പിയും തമ്മിൽ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഇരുവരും ഒരുമിച്ച് ഗൾഫിൽ ഒരു പരിപാടിയിലും പങ്കെടുത്തു. പിന്നീട് അടിയ്ക്കടിയുള്ള ഫോൺ വിളികളിലൂടെ സൗഹൃദം പ്രണയമായി വളർന്നു. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. കുടുംബത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ട് കൂടി ആയിരുന്നു ഇരുവരും വിവാഹിതരായത്.
വിവാഹ ശേഷം കുറച്ചുകാലം അഭിനയത്തിൽ നിന്നും ചിപ്പി വിട്ടുനിന്നിരുന്നു. എന്നാൽ വീണ്ടും സീരിയലുകളിൽ സജീവം ആകുകയായിരുന്നു താരം. ചിപ്പി- രഞ്ജിത്ത് ദമ്പതികൾക്ക് ഒരു മകളുണ്ട്. അവന്തിക എന്നാണ് പേര്. വലുതായപ്പോൾ അച്ഛന്റെയും അമ്മയുടെയും പാത തന്നെ പിന്തുടരാൻ ആയിരുന്നു അവന്തികയുടെ തീരുമാനം. എൽ 360 എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് അവന്തിക.
49 വയസ്സാണ് ചിപ്പിയ്ക്ക്. എന്നാൽ ഒളിമങ്ങാത്ത സൗന്ദര്യം ആണ് താരത്തിന് ഉള്ളത് എന്നാണ് ആരാധകർ പറയുന്നത്. ഭർത്താവിന്റെ പിന്തുണയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ഇതിന് ചിപ്പിയുടെ മറുപടി. സമയം കിട്ടുമ്പോൾ ചെറുതായി വ്യായാമം ചെയ്യും. എക്‌സർസൈസും ഡയറ്റും ഫോളോ ചെയ്യുമെന്നും ചിപ്പി പറയുന്നു.
Discussion about this post