കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റു. കണ്ണിലും മുഖത്തും പരിക്ക് പറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാല്‍, ഇന്നലെ രാത്രി മൊഴിയെടുക്കാൻ എത്തിയ പോലീസിനോട് പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. തന്റെ സ്വന്തം നാടായ എറണാകുളത്തെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ, യുവതിയുടെ ഭർത്താവ് രാഹുലിനെ പന്തീരാങ്കാവ് പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.
നേരത്തെ, യുവതി നൽകിയ ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. തനിക്ക് പരാതി ഇല്ലെന്നും ഭര്‍ത്താവിനോട് ഒപ്പം പോകണമെന്നും കോടതിയെ അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു.
Discussion about this post