കൊല്ലം : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു . ഏലപ്പാറ ചീന്തലാർ സ്വദേശി സ്വർണമ്മയാണ് മരിച്ചത്. ഇടുക്കിയിലെ കട്ടപ്പന കുട്ടിക്കാനം ചിന്നാർ നാലാംമൈലിന് സമീപമാണ് സംഭവം.
ബസ് വളവു തിരിയുമ്പോൾ ഡോർ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വർണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വർണമ്മയെ നാട്ടുകാരും യാത്രക്കാരും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ സ്വർണമ്മ മരിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടിണ്ട്. സമീപത്തെ കടയിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. സ്ത്രീ ബസിൽ കയറിയതിന് പിന്നാലെ കെഎസ്ആർടിസി ബസ് കൊടുംവളവ് തിരിയുന്നതും ഈ സമയം ഡോർ തുറന്ന് സ്ത്രീ റോഡിലേക്ക് തലയിടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ ബസ് സൈഡിലേക്ക് നിർത്തുന്നുമുണ്ട്.
അപകടത്തിൽ ഉപ്പുതറ പോലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് കെഎസ്ആർടിസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post