അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് കവിയൂർ പൊന്നമ്മ. മലയാളികൾക്ക് എന്നും സ്‌നേഹനിധിയായ അമ്മയാണ് കവിയൂർ പൊന്നമ്മ. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
‘പൊന്നമ്മ ചേച്ചിയെ ആദ്യമായി പ്രണയിച്ചത് ജെ സി കുറ്റിക്കാട് എന്ന പ്രശസ്ത സംവിധായകനായിരുന്നു .അവർ തമ്മിലുള്ള പ്രണയം അതിതീവ്രമായിരുന്നു. അത് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു. ഇവർ അങ്ങനെ കല്യാണം കഴിക്കാൻ എല്ലാം റെഡിയായതായിരുന്നു. എന്നാൽ ഒരു ഡിമാൻഡ് വെച്ചു കല്യാണം കഴിക്കാൻ ജെ സി കുറ്റിക്കാട്. പൊന്നമ്മ ചേച്ചി ക്രിസ്ത്യാനിയാകണമെന്നതായിരുന്നു അത് . എന്നാൽ പൊന്നമ്മ ചേച്ചി മതം മാറില്ലെന്ന് തീർത്തും പറഞ്ഞു, അങ്ങനെ ആ ബന്ധം അവിടെ വെച്ചു നിന്നു.
പിന്നീട് റോസി എന്ന ചിത്രത്തിന്റെ നിർമാതാവായ മണി സ്വാമി പൊന്നമ്മ ചേച്ചിയെ വിവാഹം കഴിച്ചു .അവർക്കൊരു പെൺകുഞ്ഞുപിറന്നെങ്കിലും ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. അദ്ദേഹത്തിന്റെ മദ്യപാന ശീലവും മാനസിക – ശാരീരിക പീഡനവും ചേച്ചിക്ക് അസഹ്യമായിരുന്നു . കുറച്ച് നാൾ കുഞ്ഞിന് വേണ്ടി സഹിച്ച് പിടിച്ച് നിൽക്കുകയൊക്കെ ചെയ്തു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അവർ പിരിഞ്ഞു .
കുറെക്കാലത്തിന് ശേഷം തന്റെ മകളുടെ അച്ഛൻ മണി സ്വാമി ഗുരുവായൂരിൽ അമ്പലനടയിൽ ഭിക്ഷ തേടുന്നുവെന്ന് അറിഞ്ഞപ്പോൾ കവിയൂർ പൊന്നമ്മ ചെയ്തത്. ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്ന് മരിക്കുന്നത് വരെ നന്നായി നോക്കി. ഇത്ര എല്ലാം ഉപദ്രവിച്ചിട്ടും അത് ഒന്നും കാര്യം ആകാതെയാണ് അയാളുടെ കാര്യങ്ങൾ മരിക്കുന്നത് വരെ നന്നായി ചെയ്ത് കൊടുത്തത്. ചേച്ചിയെ മോശക്കാരിയായി ചിത്രീകരിക്കുന്നവർക്ക് ഈ നന്മകളൊന്നുകണ്ടൂടെ’- ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
Discussion about this post