സൗന്ദര്യ സങ്കല്‍പ്പത്തില്‍ ചുണ്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. മൃദുവായ, ചുവന്ന ചുണ്ടുകള്‍ വേണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. പലരുടേയും ചുണ്ടുകള്‍ വരണ്ടും കരുവാളിച്ചുമാണ് ഉണ്ടാകുക. ഇത് ഒളിപ്പിക്കാന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന ശീലം ഇന്നത്തെ കാലത്ത് എല്ലാവർക്കും ഉണ്ട്.
എന്നാല്‍ കറുത്ത ചുണ്ടുകള്‍ക്ക് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ വിദ്യകളുണ്ട്. വെറും രണ്ട് സ്റ്റെപ്പ് കൊണ്ട് തന്നെ നല്ല ചുവന്ന തത്തമ്മ ചുണ്ടുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
ചെറുനാരങ്ങ, പഞ്ചസാര, തക്കാളി നീര്, തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. പൊതുവേ ബ്ലീച്ചിംഗ് ഇഫക്ടുള്ള ഒന്നാണ് നാരങ്ങ. ഇതിലെ വൈറ്റമിന്‍ സി പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമാണ്. മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ ചുണ്ടുകള്‍ക്കും ഇത് ബ്ലീച്ചീംഗ് ഇഫക്ട് നല്‍കുന്നു. ഒപ്പം മൃതകോശങ്ങള്‍ അകറ്റി ചുണ്ടുകള്‍ക്ക് മാര്‍ദവം നല്‍കാനും ചെറുനാരങ്ങ സഹായിക്കും.
ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണെങ്കിലും മികച്ച ഒരു സ്‌ക്രബറാണ് പഞ്ചസാര. കെമിക്കല്‍ ദോഷമില്ലാതെ മൃതകോശങ്ങളെ അകറ്റാന്‍ ഇതേറെ നല്ലതാണ്.
സൗന്ദര്യസംരക്ഷണത്തിന് മികച്ച തക്കാളി ചുണ്ടിനും നല്ലതാണ്. തക്കാളിയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ് തേന്‍. ഇത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ബാക്ടീരിയകളെ നശിപ്പിക്കാനും തേൻ സഹായിക്കും.
ചുണ്ട് ചുവപ്പിക്കാന്‍ ഇവ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് നോക്കാം.. അതിനായി ആദ്യം ഒരു നാരങ്ങ പകുതി മുറിയ്ക്കുക. ഇത് ചെറിയ തരികളുള്ള പഞ്ചസാരയില്‍ മുക്കുക. ശേഷം ഈ നാരങ്ങാമുറി കൊണ്ട് ചുണ്ടില്‍ ഉരസുക. 10 മിനിററ് നേരം ഇതുപോലെ സ്‌ക്രബ് ചെയ്യാം.
പഞ്ചസാരയുടെ ഇഫക്ട് തീര്‍ന്നാല്‍ വീണ്ടും അതില്‍ മുക്കി സ്‌ക്രബ് ചെയ്യാം. ശേഷം ഇത് തുടച്ചു കളയാം. തക്കാളിനീരും അല്‍പം തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റ് ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് ദിവസം ചെയ്യാം.
Discussion about this post