ഇന്ത്യയിൽ വന്ന് നമ്മുടെ രാജ്യത്തെ ഓരോ കാഴ്ചയും ഭക്ഷണവും സംസ്കാരവുമെല്ലാം ആസ്വദിക്കുന്ന നിരവധി ഇൻഫ്ലുവൻസർമാരെ നാം കാണാറുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഇവരുടെ വീഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്. അത്തരത്തിലൊരു കൊറിയൻ യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ ഒരു ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോ ആണ് കൊറിയൻ യുവതി പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭക്ഷണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ തന്നെ കെല്ലി എന്ന ഇൻഫ്ലുവൻസർ ഗുലാബ് ജാമുൻ ആണ് രുചിച്ച് നോക്കുന്നത്.
യുവതി ഗുലാബ് ജാമുൻ വാങ്ങുന്നത് വീഡിയോയിൽ കാണാം. ഗുലാബ് ജാമുൻ എന്താണ് ഇത്ര വലുത് എന്നും താൻ ഇതെങ്ങനെ കഴിക്കും എന്നും ഒക്കെ അവർ ചോദിക്കുന്നത് കാണം. അത് മുറിച്ച് കഴിക്കൂ എന്ന മറുപടിക്ക് പിന്നാലെ അവർ സ്പൂൺ വച്ച് ഗുലാബ് ജാമുൻ യുവതി മുറിക്കുന്നത് കാണാം.
പിന്നീട്, അത് മുറിച്ച ശേഷം കഴിച്ച ശേഷം തനിക്കത് വളരെ ഇഷ്ടപ്പെട്ടു എന്നും യുവതി പറയുന്നുണ്ട്.
‘ഐ ലൈക്ക് ഗുലാബ് ജാമുൻ’ എന്ന കാപ്ഷനോടെ തന്നെയാണ് യുവതി വീഡിയോ പങ്കുവച്ചത്. ഒരുപാടുപേരാണ് കെല്ലിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
Discussion about this post