ബിഗ് ബോസ് മലയാളം ആറാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രണ്ട് പേരാണ് അർജുനും ശ്രീതുവും. ഇരുവരും തമ്മിൽ നല്ല സൗഹൃദമാണെന്നു പലകുറി വ്യക്തമാക്കിയിരുന്നെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് വിശ്വസിക്കുന്നവരാണ് മിക്കവരും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇരുവരുടെ ഫോട്ടോകളാണ് വൈറലാവുന്നത്.
ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയും ശ്രീതുവിന്റെ അടുത്ത സുഹൃത്തുമായ ശരണ്യയാണ് ഈ ചിത്രങ്ങൾ പങ്കിട്ടത്. വിവാഹവേഷത്തിൽ നിൽക്കുന്ന അർജുനെയും ശ്രീതുവിനെയും വീഡിയോയിൽ കാണാം. ഇവരുടെ കൂടെ ബിഗ് ബോസ് താരങ്ങളായ രതീഷ്, സിജോ, ശരണ്യ എന്നിവരും ചിത്രത്തിലുണ്ട്.
ഇരുവരും വിവാഹിതരായോ എന്ന് ആർക്കും ആദ്യ നോട്ടത്തിൽ സംശയം തോന്നാം. എന്നാൽ പ്രിയതമ എന്ന മ്യൂസിക് ആൽബത്തിന്റെ പ്രമോഷൻ പോസ്റ്ററാണിത്. ശരണ്യയുടെ പ്രൊഡക്ഷൻ ഹൗസാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബി മുരളികൃഷ്ണ സംഗീതം പകർന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Discussion about this post