വിവിധ തരം മരങ്ങളും ചെടികളും നിറഞ്ഞതാണ് ഓരോ വീടിന്റെയും ചുറ്റുപാടും. തനിയെ വളര്‍ന്നതും നാം വച്ച് പിടിപ്പിച്ചതുമായ പല തരം ചെടികള്‍ വീടിന് ചുറ്റും ഉണ്ട്. എന്നാല്‍, ഇന്നത്തെ കാലത്ത് ഇത്തരത്തിൽ ചെടികള്‍ വച്ചു പിടിപ്പിക്കുമ്പോൾ ചില അപകടങ്ങൾ നമ്മൾ അറിയാറില്ല.
അത്തരത്തില്‍ നമ്മെ നെഗറ്റീവ് ആയി ബാധിക്കുന്ന ചില ചെടികളെ കുറിച്ച് അറിയാം..
മനോഹരമായ പൂക്കള്‍ നിറഞ്ഞ ചെടിയാണ് അരളി. പൂജക്കായി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവാനും ഭംഗിക്കും തലയില്‍ ചൂടാനും ഒക്കെ നാം അരളി ചെടി വച്ച് പിടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ചെടി വീടിന് സമീപം നടന്നത് ദോഷം ആണ് എന്നാണ് മുതിര്‍ന്നവര്‍ പറയാറ്. തനിയേ വളര്‍ന്നു വരുന്ന അരളി പൂത്താൽ വലിയ ദോഷമാണ് ആ വീട്ടിലുള്ളവർക്ക് സംഭവിക്കാൻ പോകുന്നതെന്നാണ് വിശ്വാസം. ഈയടുത്ത് അരളി ചെടി വിഷാംശം അടങ്ങിയതാണെന്ന കണ്ടെത്തലും വന്നിട്ടുണ്ട്.
മറ്റൊന്നാണ് കള്ളി ചെടികള്‍. നെഗറ്റീവ് ഊർജത്തെ ആകർഷിക്കാൻ കഴിവുള്ളവയാണ് കള്ളിച്ചെടികൾ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ , ഇവ വീടിന് സമീപത്തോ പ്രധാന വാതിലിന് സമീപത്തോ വയ്‌ക്കാൻ പാടില്ല എന്നാണ് പറയുക. കള്ളി ചെടികള്‍ ഉള്ള വീടുകളിൽ രോഗം വരാനുള്ള സാദ്ധ്യത കൂടുമെന്നാണ് പറയപ്പെടുന്നത്.
Discussion about this post