തൃശൂർ: അരളി ഉൾപ്പെടെയുള്ള പലതരം വിഷച്ചെടികള്‍ നമ്മുടെ ചുറ്റുമുണ്ട്. ഇവയിലെ വിഷാംശം മരണത്തിന് പോലും കാരണമാകുമെന്ന കണ്ടെത്തല്‍ വന്നതിന് പിന്നാലെ ഇത്തരം വിഷച്ചെടികളുടെ കൃഷിയും വ്യാപാരവും പല വിദേശ രാജ്യങ്ങളിലടക്കം നിരോധിച്ചിട്ടുണ്ട്. അരളി ചെടി കഴിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയതതിന് പിന്നാലെ കേരളത്തിൽ ക്ഷേത്രങ്ങളിലുള്‍പ്പെടെ ഇവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, കേരളത്തിലെ നഴ്സറികളിൽ വിഷസസ്യ വിൽപ്പനയിൽ ഇപ്പോഴും നടപടി ആയിട്ടില്ല. അതിവേഗം വളരുകയും പെട്ടെന്ന് വാടാത്ത കടുംവർണ്ണങ്ങളുള പുഷ്പങ്ങളുണ്ടാകുകയും ചെയ്യുന്ന ഇത്തരം സസ്യങ്ങൾക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇവയുടെ അപകടം അറിയാതെയാണ് പലരും ഇത്തരം സസ്യങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. വിഷസസ്യങ്ങൾ തിരിച്ചറിയാത്ത നഴ്സറി ഉടമകളുമുണ്ട്.
അതേസമയം, ബോധവത്കരണത്തിന് വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നഴ്സറി ഉടമകൾക്കായി ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. ഭൂരിഭാഗം നഴ്‌സറി ഉടമകൾക്കും വിഷസസ്യങ്ങളെക്കുറിച് ധാരണയിലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ആളുകൾ മരിക്കുമ്പോഴാണ് പല സസ്യങ്ങളെക്കുറിച്ച് പുറത്തറിയുന്നത് പോലും. ഇത്തരം ചെടികൾ മനുഷ്യര്‍ക്ക് അലർജിയും രോഗങ്ങളും ഭക്ഷ്യവിഷ ബാധയുമുണ്ടാക്കുകയും കന്നുകാലികൾക്കും ഗുരുതരമായ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും.
അരളി, കുന്നിക്കുരു, കൊങ്ങിണിപ്പൂ, മഞ്ഞക്കോളാമ്പി, ആനത്തൊട്ടാവാടി, സിംഗപ്പൂർ ഡെയ്‌സി, ബ്ളാക്ക് വാറ്റിൽ, വളിപ്പയർ എന്നിങ്ങനെയുള്ള സസ്യങ്ങള്‍ വളരെയധികം അപകടകാരികളാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Discussion about this post