നമ്മുടെ വീട്ടിലെ സ്ഥിരം ശല്യക്കാരാണ് എട്ടുകാലികൾ. വീട് എത്ര വൃത്തിയാക്കി ഇട്ടാലും ഇവ വന്ന് വല നെയ്ത് വൃത്തികേട് ആക്കും. വീടിന്റെ മേൽക്കൂരയും മേശ, കസേര, കട്ടിൽ എന്നിവയുടെ താഴ്ഭാഗവുമാണ് എട്ടുകാലികളുടെ പ്രിയപ്പെട്ട സ്ഥലം. ഈ എട്ടുകാലി വലകളിൽ മണ്ണും പൊടിയും ഇരുന്ന് ആകെ വൃത്തികേട് ആകും. ഇത് പലപ്പോഴും അലർജിയ്ക്കും കാരണമാകും. വീടിനകം അടിച്ചുവാരി തുടയ്ക്കുന്നത് പോലെ അത്ര എളുപ്പമല്ല മാറാല വൃത്തിയാക്കൽ. അതുകൊണ്ട് തന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് മാറാല അടിച്ചു കളയാറുള്ളത്.
വീട്ടിൽ നിന്നും എട്ടുകാലികളെ തുരത്തുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മിക്കവാറും പേരും കെമിക്കലുകൾ അടങ്ങിയ ലിക്വിഡുകൾ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. എന്നാൽ ഇവ മിക്കവാറും ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യാറുള്ളത്. എന്നാൽ നമ്മുടെ വീടിന്റെ പരിസരത്ത് കാണുന്ന ഈ ഒരു ചെടി കൊണ്ട് ഇനി എട്ടുകാലികളെ എളുപ്പത്തിൽ തുരത്താം.
ശീമക്കൊന്നയുടെ ഇലയാണ് എട്ടുകാലിയെ തുരത്താൻ ആയി വേണ്ടത്. ഒരു പിടി ഇല എടുത്ത് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിയ്ക്കുക. ശേഷം ഇത് സ്േ്രപ ബോട്ടിലിൽ ആക്കി എല്ലായിടത്തും തെളിച്ച് കൊടുക്കാം. എട്ടുകാലികളെ മാത്രമല്ല, പാറ്റയെയും പല്ലിയെയും തുരത്താൻ ഇത് മികച്ചതാണ്.
Discussion about this post