മുൻ കാമുകി അബന്ധത്തിൽ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ തന്റെ പണം വീണ്ടെടുക്കാൻ നെട്ടോട്ടം ഓടി യുവാവ്. 6,000 കോടി രൂപയാണ് മുൻ കാമുകി ഉപേക്ഷിച്ചത്. ഇത്രയും പണം എങ്ങനെയാണ് കളയുക എന്നാണ് പലരും സംശയം പ്രകടിപ്പിച്ചത്. 8,000 ബിറ്റ്‌കോയിനുകളുടെ രൂപത്തിൽ ഒരു പഴയ ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചിരുന്ന പണമാണ് അബദ്ധത്തിൽ മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞതത്രേ.
കാമുകന്റെ അളവറ്റ സമ്പാദ്യത്തെ കുറിച്ച് അറിവില്ലായിരുന്ന യുവകി മുറി വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയ പഴയ ഹാർഡ് ഡിസ്‌ക് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ജെയിസം ഹോവൽസ് എന്ന യുവാവിനാണ് കാമുകി ഫാൽഫിന എഡ്ഡി ഇവാൻസിന്റെ അബദ്ധം കൊണ്ട് വൻ തുക നഷ്ടപ്പെട്ടത്. വീട്ടിലെ പഴയ വസ്തുക്കൾ എടുത്തുകളഞ്ഞ് വീട് വൃത്തിയാക്കാൻ തൻറെ മുൻകാമുകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ അങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു.
യുവതി ഹാർഡ് ഡിസ്‌ക് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം സ്ഥിതി ചെയ്യുന്ന സ്ഥലം തിരയുന്നതിന് വേണ്ടിയുള്ള അനുവാദം പ്രാദേശിക ഭരണകൂടത്തിൽ നിന്നും നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഹോവൽസ്. എന്നാൽ പാരിസ്ഥിതിക അനുമതി പ്രകാരം ഖനനം സാധ്യമല്ലല്ലെന്നാണ് ഭരണകൂടം യുവാവിനെ അറിയിച്ചിച്ചുള്ളത്. നഷ്ടപ്പെട്ട പണം തനിക്ക് തിരികെ കിട്ടുകയാണെങ്കിൽ അതിൻറെ 10 % ആ പ്രദേശത്തിൻറെ വികസനത്തിനായി പ്രാദേശിക ഭരണകൂടത്തിന് നൽകാമെന്നാണ് ഹോവൽസിൻറെ വാഗ്ദാനം.
Discussion about this post