തിരുവനന്തപുരം: എകെജി സെന്റർ മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. നെടുമങ്ങാട് പുലിപ്പാറ സ്വദേശി ബാബുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
വീട്ടിന്റെ മുൻപിലെ സിറ്റൗട്ടിന് പുറത്ത് ബാബുവിനെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. വീട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നാല് മാസം മുൻപ് ബാബുവിനെ എകെജി സെന്ററിൽ നിന്നും പിരിച്ച് വിട്ടതാണ്. ഇതിന്റെ മനോവിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
Discussion about this post