കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങൾ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാൽ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങൾ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ് മുതൽ ആരോഗ്യകരമായ കാരണങ്ങൾ വരെ കണ്ണ് തുടിക്കലിന് കാരണമാകുന്നു.
കണ്ണ് തുടിക്കുന്നത്, മിക്കവർക്കും ഇടയ്ക്കിടെ അനുഭവപ്പെടാറുള്ളതാണ്. ഇത് വളരെ സ്വാഭാവികമാണെന്നാണ് നമ്മൾ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. പൊതുവിൽ മാനസിക സമ്മർദ്ദം, തളർച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ തുടർന്നാണ് കണ്ണ് തുടിക്കുന്നത്.മയോകൈമിയ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പ്രധാനമായും ബി12 ന്റെ കുറവ് മൂലമാണത്രേ ഉണ്ടാകുന്നത്. വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരിലാണ് വിറ്റാമിൻ ബി12 കുറവ് ഏറെയും കാണുന്നത്. നെർവ് ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണ്. അപ്പോൾ വിറ്റാമിൻ ബി 12 കുറയുമ്പോൾ അത് നെർവ് പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇതുതന്നെയാണ് കണ്ണിൽ തുടിപ്പുണ്ടാകാനും കാരണമാകുന്നത്.
ശരീരത്തിൽ മഗ്നീഷ്യം കുറയുമ്പോഴും കണ്ണ് തുടിക്കും. മഗ്നീഷ്യം കുറന് ശരീരത്തിൽ നീർക്കെട്ടുണ്ടാക്കാനും ശരീരവേദനകൾക്കും എല്ലാം കാരണമാകുന്ന ഒന്നാണ്. ചീര,സീഡ്‌സ് എന്നിവയെല്ലാം കഴിക്കുന്നത് മഗ്നീഷ്യം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്.വൈറ്റമിൻ ഡി,ഇലക്ട്രോലൈറ്റുകൾ എന്നിവയുടെ കുറവും കണ്ണ് അകാരണമായി തുടിക്കുന്നതിന് കാരണമാകാറുണ്ട്.
പാർക്കിൻസൺസ് രോഗമുള്ളവർക്ക് ഇത്തരം പ്രശ്നമുണ്ടാകാറുണ്ട്. പൊതുവേ ന്യൂറോ സംബന്ധമായ രോഗങ്ങളെങ്കിൽ ഇത്തരം പ്രശ്നമുണ്ടാകുന്നത് സാധാരണയാണ്. സ്ട്രോക്ക്, ബ്രെയിൻ സംബന്ധമായ രോഗങ്ങൾ, മെയ്ജ് സിൻഡ്രോം, മൾട്ടിപ്പിൾ സിറോസിസ് എന്നിവയെല്ലാം കണ്ണ് തുടിയ്ക്കുന്നത് ലക്ഷണമായി വരുന്ന രോഗങ്ങളാണ്. എന്നാൽ ഇതല്ലാതെയും ഉണ്ടാകാം.
Discussion about this post