ലക്‌നൗ; അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി കാൺപൂരിലെ ഗവേഷകർ. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാർ കണ്ണുകളിൽ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയൽ സർഫസ് ക്ലോക്കിങ് സിസ്റ്റം ആണ് ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചത്.
അനലക്ഷ്യ എന്നാണ് ഈ സംവിധാനത്തിന് ഗവേഷകർ ഇട്ടിരിക്കുന്ന പേര്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിൽ ഈ സ്റ്റൈൽത്ത് സാങ്കേതിക വിദ്യ നിർണായകമാകും. ശത്രുവിന്റെ റഡാർ നിരീക്ഷണത്തിൽപ്പെടാതെ ആക്രമണം നടത്താനുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യ വളരെ ചുരുക്കം രാജ്യങ്ങൾക്കാണ് ഉള്ളത്. ഈ കൂട്ടത്തിലേക്കാണ് ഇന്ത്യയും ഭാഗമാകുന്നത്.
റഡാർ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന സിഗ്നലുകളെ ആഗീരണം ചെയ്യുന്ന പ്രത്യേകതരം പദാർഥമാണ് കാൺപുർ ഐഐടിയിലെ ഗവേഷകർ വികസിപ്പിച്ചത്. ഇക്കാരണത്താൽ യുദ്ധവിമാനങ്ങളെ ശത്രുക്കൾക്ക് റഡാറിലൂടെ തിരിച്ചറിയാൻ സാധിക്കില്ല. 2019 മുതൽ 2024 വരെ പരീക്ഷണശാലയിലും തുറസായ സ്ഥലത്തും നടത്തിയ വിവിധ പരീക്ഷണങ്ങൾക്ക് ശേഷമാണ് കണ്ടുപിടിത്തം വിജയകരമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്.
അനലക്ഷ്യ’യുടെ 90 ശതമാനവും തദ്ദേശീയമായി കണ്ടെത്തിയവയാണ്. മെറ്റ തത്വ സിസ്റ്റം എന്ന സ്വകാര്യ കമ്പനിയാകും അനലക്ഷ്യയുടെ വ്യാവസായിക ഉത്പാദനം നടത്തുക. ഇതിനായി കരാർ പ്രകാരം സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്
Discussion about this post