ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ സമ്മേളനം. പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് നടക്കുന്ന സമ്മേളനത്തിലേക്ക് അദ്ദേഹത്തിന് ക്ഷണമില്ല ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും ജി. സുധാകരന് ക്ഷണം ലഭിച്ചിരുന്നില്ല.
സുധാകരന്റെ വീട്ടിൽ നിന്നും ഒരു കിലോ മീറ്റർ മാത്രം മാറിയാണ് സമ്മേളന വേദി. സമ്മേളന ദിവസങ്ങളിൽ അദ്ദേഹം വീട്ടിൽ തന്നെയുണ്ട്. എന്നിട്ടും അദ്ദേഹത്തെ ക്ഷണിക്കാത്തത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി. സുധാകരൻ. സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിൽ സിപിഎമ്മിൽ അദ്ദേഹം അപ്രഖ്യാപിത വിലക്ക് നേരിടുന്നുവെന്നകാര്യം വ്യക്തമാണ്.
അടുത്തിടെ അദ്ദേഹം നിരവധി തവണ പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത് എന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ നിന്നും പുറത്താക്കിയ ടി.ജെ ആഞ്ചലോസിനെ പിന്തുണച്ച് സുധാകരൻ എത്തിയിരുന്നു. കള്ള റിപ്പോർട്ട് ഉണ്ടാക്കിയാണ് ആഞ്ചലോസിനെ പുറത്താക്കിയത് എന്നാണ് സുധാകരൻ പ്രതികരിച്ചിരുന്നത്. ഇതും പാർട്ടി നേതാക്കളുടെ അതൃപ്തിയ്ക്ക് കാരണം ആയിട്ടുണ്ടെന്നാണ് നിഗമനം.
സമ്മേളനത്തിൽ പങ്കെടുക്കാൻ സിപിഎം ക്ഷണിച്ചിട്ടില്ലെന്ന കാര്യം സുധാകരനും വ്യക്തമാക്കുന്നുണ്ട്. ക്ഷണിക്കാത്തതുകൊണ്ടാണ് പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് പാർട്ടിയിൽ പദവികളില്ല. ഇക്കാരണത്താലാകാം തന്നെ സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയത് എന്നും സുധാകരൻ വ്യക്തമാക്കുന്നു.
Discussion about this post