മസ്‌കറ്റ്: ഒമാനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെ 11.6 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അൽ അമെറാത്ത് വിലായത്തിൽ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
അൽ അമെറാത്ത്, മസ്‌കറ്റ്, മത്ര, വാദി കബീർ, സിദാബ് എന്നിവിടങ്ങളിലെ താമസക്കാർക്ക് നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടു. മസ്‌കറ്റ് നഗരത്തിന് തെക്ക്പടിഞ്ഞാറ് എട്ട് കിലോമീറ്റർ മാറിയുള്ള അൽ അമെറാത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post