കോയമ്പത്തൂർ : സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ പിടിയിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്. വനിതാ ഡോക്ടർമാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് യുവ ഡോക്ടർ ഒളി ക്യാമറ വച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർഥിയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറാണ് ഇയാൾ.
കഴിഞ്ഞ ദിവസം ശുചിമുറിയിൽ പോയ നഴ്‌സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടുപിടിച്ചത്. ഉടനെ ആശുപത്രി സുപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. ആരാണ് ഇത് ചെയ്തത് എന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ ഡോക്ടറാണെന്ന് മനസ്സിലായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നവംബർ 16 മുതൽ ശുചിമുറിയിൽ ഒളി ക്യാമറ സ്ഥാപിച്ചതാണ് എന്ന് ഡോക്ടറെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. കൂടാതെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ക്യാമറ വാങ്ങിയതും കണ്ടെത്തി. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്ത് വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post