kodungallur
fathima
എറണാകുളം : സുഹൃത്തിന്റെ അച്ഛന്റെ ചികിത്സക്കായി കാതിൽ കിടന്ന കമ്മൽ ഈരി നൽകി മാതൃകയായി വിദ്യാർത്ഥി. കൊടുങ്ങല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമ സാറയാണ് മാതൃകയായി മാറിയിരിക്കുന്നത്.
കരൾ രോഗം ബാധിച്ച എടവിള സ്വദേശി രാജുവിൻറെ ചികിത്സയ്ക്കാണ് ഫാത്തിമ സ്വന്തം കമ്മൽ ഊരി നൽകിയത്. രാജുവിൻറെ മകൾ പഠിക്കുന്ന കെകെടിഎം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആണ് ഫാത്തിമയും പഠിക്കുന്നത്. ചികിത്സ സഹായം സംബന്ധിച്ച കാര്യം സ്‌കൂൾ അധികൃതർ അസംബ്ലിയിൽ പറഞ്ഞിരുന്നു. ഇത് കേട്ട ഫാത്തിമ വീട്ടിൽ അനുവാദം വാങ്ങിയാണ് സ്വർണ്ണ കമ്മൽ നൽകിയത്.
കൂട്ടുകാരിയുടെ സങ്കടം കണ്ടാണ് തനിക്ക് ചെയ്യാൻ പറ്റുന്ന സഹായം താൻ ചെയ്തത്. തന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ആ സ്വർണ കമ്മൽ മാത്രമായിരുന്നു. അതുകൊണ്ടണ് കമ്മൽ ഈരി നൽകിയത് എന്ന് ഫാത്തിമ പറഞ്ഞു. തനിക്കും ഇത് പോലെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് എന്റെ വാപ്പച്ചിക്ക് വേണ്ടി കുറെ പേർ സഹായിച്ചിരുന്നു എന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
Discussion about this post