ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ബാലതാരമാണ് ദേവനന്ദ. കല്യാണിയെന്ന മാളികപ്പുറമായി എത്തിയ താരത്തിന് ഇന്ന് ഏറെ ജനപ്രീതിയാണുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന പരിഗണനയും മലയാളികൾ ദേവനന്ദയ്ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ദേവനന്ദയെ കണ്ടപ്പോൾ കാല് തൊട്ടു വന്ദിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യൻറെ ചിത്രമാണ് വൈറലാവുന്നത്.
ഒരു പരിപാടി കഴിഞ്ഞ് ദേവനന്ദ നടന്നുവരികയാണ്. ഈ സമയം മുന്നിലെത്തിയ വയോധികൻ കുട്ടിയുടെ കാല് തൊട്ടുവന്ദിക്കുന്നതാണ് വീഡിയോയിലുള്ളത്.വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. സിനിമാ താരമായിട്ടല്ല മാളികപ്പുറമായിട്ടാണ് ദേവനന്ദയെ ആ മനുഷ്യൻ കണ്ടതെന്നും അതിനാലാണ് കാലുതൊട്ട് വന്ദിച്ചതെന്നുമാണ് ആളുകൾ പറയുമ്പോൾ, സിനിമ, അഭിനയം,ജീവിതം, അതിൽ ഏതാ എന്താ എന്ന് തിരിച്ചറിയാത്ത ആളുകളെ കാണുമ്പോൾ തന്നെ കഷ്ടം തോന്നുന്നുവെന്നും, സാക്ഷര കേരളം എന്ന് നാം സ്വയം അഹങ്കരിക്കുകയും അതിലുപരി അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മൾ ഇതൊക്കെ കാണുപ്പോൾ കേരളം നാണിച്ചു തല താഴ്ത്തുമെന്നും കമൻറുകൾ വരുന്നുണ്ട്
Discussion about this post