സാങ്കേതിക വിദ്യയ്‌ക്കൊപ്പം സിനിമയും വളരുകയാണ്. പുതിയ രീതികൾ വന്നതോടെ സിനിമാ ചിത്രീകരണം കൂടുതൽ പ്രൊഫഷണലായി. ഇന്ന് തിരക്കഥ ആവശ്യപ്പെടുന്ന ഏത് സീനും അതിന്റെ പരിപൂർണതയിലെത്തിക്കാനായി ടെക്‌നോളജിയുടെ സഹായമുണ്ട്. സിനിമയിലെ ഇന്റിമനസി സീനുകൾ പോലും ഇന്ന് പ്രൊഫഷണലുകളുടെ സഹായത്തോടെയാണ് ചിത്രീകരിക്കുന്നത്. ഇന്റിമസി കോർഡിനേറ്റർ എന്ന തസ്തിക ഇന്ന് സിനിമാലോകത്തുണ്ട്. ഏതൊക്കെ നടീനടന്മാർ തമ്മിലാണ് ഇന്റിമേറ്റ് സീനുകളുള്ളത്, ഏത് തരം,എത്രത്തോളം തീവ്രത, എന്നൊക്കെയുള്ള കാര്യങ്ങൾ ഇവർ പരിശോധിച്ച് ആസൂത്രണം ചെയ്യും. എന്നാൽ ഇന്റിമേറ്റ് കോർഡിനേറ്റർ ഇല്ലാതിരുന്ന കാലത്ത് ഇത്തരം സീനുകൾ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് പറയുകയാണ് ബോളിവുഡ്‌നടി സയനി ഗുപ്ത.
ഇന്ത്യൻ സിനിമ ഇന്റിമസി കോർഡിനേറ്ററുടെ സഹായം ഇപ്പോൾ വ്യാപകമായി തേടുന്നതിൽ സന്തോഷമുണ്ടെന്ന് താരം പറയുന്നു. സാങ്കേതികമായി സമീപിക്കുന്നതിനാൽ ഇപ്പോൾ ഇന്റിമേറ്റ് രംഗങ്ങളാണ് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നത്. എന്നിരുന്നാലും എന്നിരുന്നാലും ഒരുപാട് പേർ സാഹചര്യം മുതലെടുക്കും. ഒരിക്കൽ ഒരു നടൻ കട്ട് പറഞ്ഞിട്ടും എന്നെ ചുംബിക്കുന്നത് തുടർന്നു. ഞാൻ അസ്വസ്ഥയായി. ചെറിയ സംഭവമായിരിക്കും, പക്ഷെ അത് മര്യാദകേടാണ്” എന്നാണ് സയനി പറയുന്നത്. സമാനമായ മറ്റൊരു അനുഭവവും താരം പറയുന്നുണ്ട്. കുട്ടിയുടുപ്പിട്ട് എനിക്ക് ബീച്ചിൽ കിടക്കേണ്ടി വന്നു. ക്രൂവിലുള്ളവർ അടക്കം എഴുപത് പുരുഷന്മാർ ചുറ്റുമുണ്ടായിരുന്നു. എന്റെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. അധികമായിട്ടില്ല. അന്ന് സ്റ്റാഫും കുറവായിരുന്നു. 800 എക്സ്ട്രാസുണ്ടായിരുന്നു. ആരെങ്കിലും ഒരാൾ ഒരു ഷാളുമായി എന്റെ അടുത്ത് നിന്നിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചുവെന്നും താരം പറയുന്നു.
ബോളിവുഡിൽ ഏറെ തിരക്കുള്ള താരമാണ് സയനി ഗുപ്ത. സ്വിഗിറ്റയാമ് ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കോൾ മീ ബേ എന്ന് അനന്യ പാണ്ഡെയുടെ വെബ് സീരീസിലും താരം അഭിനയിച്ചിരുന്നു.
Discussion about this post