എറണാകുളം: ജാതിയുടെയോ നിറത്തിന്റെയോ പേരിൽ ആരും തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തിയിട്ടില്ലെന്ന് നടൻ ബിജു കുട്ടൻ. ആവർത്തന വിരസത കൊണ്ടായിരിക്കാം സിനിമയിൽ ഗ്യാപ്പ് വന്നത്. തന്നോട് ആരും വിവേചനം കാണിച്ചിട്ടില്ലെന്നും ബിജുക്കുട്ടൻ പറഞ്ഞു.
എന്നെ സിനിമയിൽ മാറ്റി നിർത്തിയിട്ടില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. എന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തി എന്ന തരത്തിൽ നിരവധി വാർത്തകൾ കേട്ടിട്ടുണ്ട്. എന്നാൽ അത് സത്യമാണെന്ന് തോന്നുന്നില്ല. നിറത്തിന്റെയും ജാതിയുടെയും പേരിലാണ് എന്നെ മാറ്റി നിർത്തിയത് എന്ന തരത്തിലെല്ലാമാണ് പ്രചാരണം. എന്നാൽ അങ്ങനെ ഒരിക്കലും ഫീൽ ചെയ്തിട്ടില്ല.
സിനിമയിൽ ഗ്യാപ്പ് വന്നിട്ടുണ്ട്. ആവർത്തന വിരസത വിരസത വന്നതുകൊണ്ടോ അല്ലെങ്കിൽ ഓവർ യൂസ് ആയത് കൊണ്ടോ ആവാം തന്നെ ആരും വിളിക്കാഞ്ഞത്. അത് എന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രശ്‌നം ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. അല്ലാതെ ജാതിയോ നിറമോ അല്ല കാരണം. അങ്ങിനെ ചെയ്താൽ അത് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരോടുള്ള അധിക്ഷേപത്തിന് തുല്യമായിരിക്കും. ജാതിയുടെയും നിറത്തിന്റെയും പേരിൽ മാറ്റി നിർത്തി എന്ന് പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങിനെയുണ്ടെങ്കിൽ അതെല്ലാം അവരുടെ അനുഭവം ആയിരിക്കും. എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടില്ല.
ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. അവസരം കുറഞ്ഞാൽ അത് മനസിലാക്കി അഭിനയം കൂടുതൽ മികച്ചതാക്കുകയാണ് വേണ്ടത്. അല്ലാതെ ജാതിയുടെയും നിറത്തിന്റെയും പേരിൽ മാറ്റി നിർത്തി എന്ന് പറയുകയല്ല വേണ്ടത് എന്നും ബിജുക്കുട്ടൻ കൂട്ടിച്ചേർത്തു.
Discussion about this post