മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെതായ മുഖമുദ്ര പതിപ്പിച്ച താരമാണ് മഞ്ജു. ഇപ്പോഴിതാ താരത്തിനെ വാനോളം പ്രകർത്തിച്ചിരിക്കുകയാണ് വിജയ് സേതുപതി. ഗംഭീര നടിയാണ് മഞ്ജു വാര്യരെന്നും അവർ വളരെ പെട്ടെന്നാണ് ഡയലോഗുകൾ പഠിക്കുന്നതെന്നും നടൻ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ .
മഞ്ജു വളരെ വേഗത്തിലാണ് കഥാപാത്രമായി മാറുന്നത്. താരത്തിനെ കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ … എല്ലാവർക്കും അറിയാം അവർ അതിഗംഭീര നടിയാണ്. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവർ അത് പഠിച്ചെടുത്തു. മഞ്ജുവിന്റെ മാതൃഭാഷ അല്ല തമിഴ്, എന്നിട്ടും അവർ അത് മനസിലാക്കി ഗംഭീരമായി ഡെലിവർ ചെയ്തു’, വിജയ് സേതുപതി പറഞ്ഞു.
പുറത്തിറങ്ങാനിരിക്കുന്ന വിടുതലൈ 2 ആണ് ഇരുവരും അഭിനയിച്ച ചിത്രം . വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകൻ .ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. വിജയ് സേതുപതി , സൂരി , മഞ്ജു വാര്യർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. ചിത്രം ഡിസംബർ 20 നാണ് തിയേറ്ററികളിലെത്തുന്നത്.
Discussion about this post