കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച ഓർഗനൈസർ വാരികയ്‌ക്കെതിരായി പോപ്പുലർ ഫ്രണ്ട് നൽകിയ മാനനഷ്ടകേസ് തള്ളി ഹൈക്കോടതി. നിരോധിത സംഘടനയായതിനാൽ പിഎഫ്‌ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. അപകീർത്തി എന്നത് നിരോധിത സംഘടനയെ ബാധിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുളള കേസാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ റദ്ദാക്കിയത്.
നിരോധിത സംഘടനയായി സിമിയുടെ മറ്റൊരു മുഖമായിരുന്നു പോപ്പുലർ ഫ്രണ്ട് എന്നായിരുന്നു ഓർഗനൈസറിലെ ലേഖനം. 2017 സെപ്തംബർ 17 നാണ് ഇത് പ്രസിദ്ധീകരിച്ചത്.ലവ് ജിഹാദ്’, ജമ്മു കശ്മീരിലെ ഭീകരരെ റിക്രൂട്ട് ചെയ്യൽ, ബാംഗ്ലൂർ സ്ഫോടന പരമ്പര തുടങ്ങിയ പ്രവർത്തനങ്ങളിൽ പിഎഫ്‌ഐക്ക് പങ്കുണ്ടെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തി.ഭാരത് പ്രകാശൻ ലിമിറ്റഡിനും ഓർഗനൈസർ എഡിറ്റോറിയൽ ടീമിനുമെതിരെയുമാണ് പിഎഫ്‌ഐ കേസ് നൽകിയത്. 499,500 വകുപ്പുകൾ പ്രകാരമാണ് പിഎഫ്‌ഐ ജനറൽ സെക്രട്ടറി മാനനഷ്ട കേസ് നൽകിയത്.
‘ഒന്നാമതായി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്ത് നിരോധിത സംഘടനയാണെന്നത് ഒരു വസ്തുതയാണ്. 27.09.2022 ലെ SO 4559(E) പ്രകാരം ആഭ്യന്തര മന്ത്രാലയം, സെക്ഷൻ 3 ലെ ഉപവകുപ്പ് 1 നൽകിയ അധികാരങ്ങൾ വിനിയോഗിച്ച് കേന്ദ്ര സർക്കാർ നിരോധനം പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 1967, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അതിന്റെ അസോസിയേറ്റ്സ് അല്ലെങ്കിൽ അഫിലിയേറ്റ്സ് അല്ലെങ്കിൽ മുന്നണികൾ ഉൾപ്പെടെ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നിവ ഒരു ‘നിയമവിരുദ്ധമായ സംഘടന’ ആയി. അതിനാൽ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ത്യയിൽ നിരോധിത സംഘടനയാണ്. അതിനാൽ ഹർജിക്കാരുടെ ചില പ്രസിദ്ധീകരണങ്ങൾ കാരണം നിരോധിത സംഘടനയ്ക്ക് അപകീർത്തി ഉണ്ടെന്ന് പറയാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
Discussion about this post