എരുമപ്പെട്ടി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കടങ്ങോട് പാറപ്പുറം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കെ.കെ. സുമേഷിനെ (28) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാരോപിച്ചാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കുമ്മനം രാജശേഖരന്റെ നഗ്നഫോട്ടോ കൃത്രിമമായി തയാറാക്കി സുമേഷ് പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് അധികൃതരുടെ നടപടി. ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് എംവി ഉല്ലാസാണ് പരാതിക്കാരന്
Discussion about this post