എറണാകുളം: കായല്‍ കൈയ്യേറി വീട് നിര്‍മ്മിച്ചെന്ന പരാതിയില്‍ നടന് ജയസൂര്യയ്ക്കെതിരെ അന്വേഷണം വേണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കായല്‍ കൈയ്യേറിയെന്ന കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പിയ്ക്ക് ഉത്തരവ് കൈമാറി. ജയസൂര്യ കേസില്‍ അഞ്ചാം പ്രതിയാണ്. കൊച്ചി മുന്‍ കോര്പ്പറേഷന് സെക്രട്ടറിയാണ് ഒന്നാം പ്രതി.
കൊച്ചി ചിലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് അനധികൃതമായി നിര്‍മ്മാണം നടത്തിയെന്നാണ് ആരോപണം. പൊതുപ്രവര്ത്തകന് ഗിരീഷ് ബാബുവാണ് പരാതിക്കാരന്.
Discussion about this post