കാസർകോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ നിലവിൽ നാളെ റെഡ് അലർട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെയാണ് അവധിയുള്ള വിവരം അറിയിച്ചത്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്‌കൂളുകൾക്ക് അവധി ബാധകമാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ഫിൻജാൽ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേ തുടർന്ന് ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി ഉള്ളത്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post