ഇന്നത്തെ കാലത്ത് ഏത് പ്രായത്തിലുള്ളവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിലും അകാലനരയും. നമ്മുടെ ജീവിത ശൈലിയും സ്‌ട്രെസ്, ഹോര്‍മോണ്‍ ഇംബാലന്‍സ്, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ നിരവധി കാരണങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
ഇതിന് പരിഹാരമായി ചെയ്യാവുന്ന നിരവധി നാച്വറല്‍ വഴികള്‍ ഉണ്ട്…
ഇതില്‍ ഒന്നാണ് ഉലുവ. വെറും 21 ദിവസം കൊണ്ട് ഉലുവാ ഉപയോഗിച്ച് മുടി കൊഴിച്ചില്‍ മാറ്റാം…
ഷാംപൂ, കണ്ടീഷണര്‍ ഗുണം ഒരുപോലെ നല്‍കുന്ന ഒന്നാണ് ഉലുവ. ഈസ്ട്രജന്‍ സമ്പുഷ്ടമായ ഉലുവ കഴിയ്ക്കുന്നതും മുടി വളരാനും കൊഴിച്ചില്‍ നിര്‍ത്താനും നല്ലതാണ്. ഉലുവ മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കുന്നു.
എങ്ങനെയാണ് 21 ദിവസത്തെ ഉലുവാ ചലഞ്ച് ചെയ്യുക എന്ന് നോക്കാം. ഇതിനായി ഉലുവ നല്ലതുപോലെ കഴുകി കുതിര്‍ത്തി വയ്ക്കുക. അല്‍പം കൂടുതല്‍ വെള്ളം ഒഴിച്ച് കുതിര്‍ത്തി വയ്ക്കണം. അതായത് മുടി എത്രയുണ്ടോ അത് കഴുകാന്‍ അനുസരിച്ച്. ഈ വെള്ളം തലേന്ന് ഒഴിച്ച് വച്ച് പിറ്റേന്ന് ഈ വെള്ളം ശിരോചര്‍മത്തില്‍ പുരട്ടാം, ഇതല്ലെങ്കില്‍ കഴുകാം. ഇത് പുരട്ടി അല്‍പനേരം വയ്ക്കുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് 21 ദിവസം ചെയ്താല്‍ തന്നെ മുടി കൊഴിയുന്നത് നില്‍ക്കും.
Discussion about this post